മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നു: മുഖ്യമന്ത്രി
മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് പ്രധാന ഏജന്‍സികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം.
ദുരന്തത്തെ നേരിടാന്‍ പൊലീസ് സേനയില്‍ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പൊലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പൊലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പൊലീസ് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights : Pinarayi Vijayan Praises Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here