പൊതുസ്ഥലത്ത് മദ്യപാനം, ശല്യം; ഒടുവില്‍ മുംബൈയിലെ വീട്ടമ്മമാര്‍ ചൂലെടുത്തു; മദ്യപരെ അടിച്ചോടിച്ചു

പൊതുസ്ഥലത്ത് മദ്യപിച്ച് പൊതുശല്യമായവരെ ചൂലുകൊണ്ട് അടിച്ചോടിച്ച് വീട്ടമ്മമാര്‍. മുംബൈയിലെ കാന്തിവലിയിലാണ് വീട്ടമ്മമാര്‍ ചൂലെടുത്തത്. (Mumbai women attacked drunkards with broom)
കാന്തിവലിയിലെ ലാല്‍ജിപാടയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊതുസ്ഥലത്ത് നിന്ന് മദ്യപിക്കുന്നവരെ ചൂലുമായി എത്തി തല്ലിയോടിക്കുകയായിരുന്നു വീട്ടമ്മമാര്‍. വീട്ടിലെ പുരുഷന്മാരുടെ പിന്തുണയും ഇവര്‍ക്ക് ഉണ്ടായിരുന്നു.
പ്രദേശത്ത് രാത്രി മദ്യപശല്യം രൂക്ഷമായതോടെയാണ് സ്ത്രീകള്‍ ചൂലുമായി ഇറങ്ങിയത്. രക്ഷാബന്ധന്‍ ദിനം മുതലാണ് ഈ വിധം പ്രതികരിക്കാന്‍ തുടങ്ങിയത്. പോലീസില്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് ഈ തരത്തിലുള്ള പ്രതികരണമെന്ന് സ്ത്രീകള്‍ വിശദീകരിക്കുന്നു.
Story Highlights : Mumbai women attacked drunkards with broom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here