Advertisement

‘ഒരു ഡ്രൈവര്‍ക്കെന്താണ് ഇത്ര പ്രാധാന്യമെന്ന് ചോദിക്കരുതായിരുന്നു’; ഷിരൂര്‍ സംഭവത്തില്‍ കര്‍ണാടക പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

August 24, 2024
Google News 2 minutes Read
shirur landslide cm pinarayi vijayan criticizes Karnataka police

ഷിരൂര്‍ മണ്ണിടിച്ചില്‍ ദൗത്യത്തില്‍ കര്‍ണാടക പൊലിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു. സാമൂഹൃ പ്രതിബദ്ധയില്‍ കേരള പോലീസ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (shirur landslide cm pinarayi vijayan criticizes Karnataka police)

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു കര്‍ണാടക പോലീസിനെ വിമര്‍ശിച്ചും കേരള പൊലീസിനെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. സാമൂഹ്യ പ്രതിബദ്ധയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരള പൊലീസ് മാതൃകയാണ്. അര്‍ജുനായി ഷിരൂരില്‍ നടക്കുന്ന തിരച്ചിലിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യമെന്ന് കര്‍ണാടക പൊലീസ് ചോദിച്ചു. കേരള പൊലീസ് ആണേല്‍ അങ്ങനെ ചോദിക്കില്ലാരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read Also: രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: നിലപാട് പറഞ്ഞ് ആഷിഖ് അബു

അതേസമയം ചിലര്‍ സേനക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും അവര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ അവരെ പിരിച്ച് വിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദുരന്തമുഖത്തെ പൊലിസിന്റെ പ്രവര്‍ത്തനങ്ങളും കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തുന്നതില്‍ ഉള്‍പ്പെടെ പൊലീസ് നടത്തിയ ഇടപെടലും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

Story Highlights : shirur landslide cm pinarayi vijayan criticizes Karnataka police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here