ഖത്തറില്‍ സാമ്പത്തിക ചൂഷണത്തിനിരയായി വീട്ടുകാരെ നേരിടാന്‍ കഴിയാതെ പ്രവാസി ഒളിച്ചുകഴിഞ്ഞു; ‘കാണാതായ’ പ്രവാസിയ്ക്ക് ധൈര്യംപകര്‍ന്ന് 24
നാലുദിവസം മുന്‍പ് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട പ്രവാസിക്ക് കൈത്താങ്ങായി 24. ചെയ്ത ജോലിക്കുള്ള വേതനം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അനില്‍കുമാര്‍ 24 തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ അഭയം തേടി. 24 ജീവനക്കാര്‍ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. (expat returned to kerala after he was cheated by a Qatar company)
പ്രവാസിയായ അനില്‍കുമാര്‍ 24 ഓഫീസിലേക്ക് രാവിലെ എത്തിയത് താന്‍ സാമ്പത്തിക ചൂഷണത്തിന് ഇരയായി എന്ന് അറിയിക്കാനായിരുന്നു. നാലുദിവസം മുന്‍പ് ഖത്തറില്‍ നിന്നും തിരുവനന്തപുരത്തെയെങ്കിലും വീട്ടുകാരെ അഭിമുഖീകരിക്കാന്‍ കഴിയാതെ റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങി. ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത് ഓഗസ്റ്റ് എട്ടിനായിരുന്നു. ഖത്തറില്‍ നിന്ന് ഈ മാസം 21ന് നാട്ടിലെത്തി എന്ന അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ട്വന്റിഫോര്‍ ജീവനക്കാര്‍ വീട്ടിലേക്ക് വിളിക്കാന്‍ ധൈര്യം പകര്‍ന്നു. പിന്നെ നടന്നത് അതിവൈകാരിക രംഗങ്ങളായിരുന്നു.
Read Also: അലന്‍സിയറിനെതിരെ 2018ല്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയുമില്ല; ‘അമ്മ’യ്‌ക്കെതിരെ ദിവ്യ ഗോപിനാഥ്
വീട്ടിലേക്ക് വിളിച്ച ശേഷം അനില്‍ കുമാര്‍ പൊട്ടിക്കരഞ്ഞു. 17 വര്‍ഷത്തിലധികമായി പ്രവാസിയാണ് അനില്‍കുമാര്‍. ഉള്ളതെല്ലാം പണയം വെച്ചും കടം വാങ്ങിയും ഖത്തറില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സംരംഭം തുടങ്ങി. പക്ഷേ സാമ്പത്തിക ചൂഷണത്തില്‍ ഉള്ളതെല്ലാം പോയി. അനില്‍കുമാറിനെ തേടി പാലക്കാട് നിന്ന് ബന്ധുക്കള്‍ തിരുവനന്തപുരത്ത് ഓഫീസിലേക്ക് യാത്ര തിരിച്ചു. ബന്ധുക്കളത്തിയാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കൈമാറും. അതുവരെയും അനില്‍കുമാര്‍ 24 ന്റെ തണലില്‍ സുരക്ഷിതമായിരിക്കും.
Story Highlights : expat returned to kerala after he was cheated by a Qatar company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here