എന്‍വീഡിയയുടെ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി
എന്‍വീഡിയ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് കോഴിക്കോട് സ്വദേശിയായ അരുണ്‍ പൊരുളിയുടെ എഐ കമ്പിനിയായ സൂപ്പര്‍ എഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര്‍ എഐ. എന്‍വീഡിയ’ (NVIDIA Inception) യുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്. (Malayali’s AI company selected in NVIDIA startup program)
എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍, AI, ഡാറ്റാ സയന്‍സ് മേഖലകളില്‍ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നുകൂടിയാണ് എന്‍വീഡിയ. ലോകത്തിലെ എല്ലാ എ ഐ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. ഈ മെമ്പര്‍ഷിപ്പ് ലഭിച്ചുകഴിഞ്ഞാല്‍ ഈ പ്രോഗ്രാമിന്റെതായ എല്ലാ സാങ്കേതിക സഹായങ്ങളും ഡേറ്റാ സയന്‍സും മെഷിന്‍ ലേണിംഗ് സംവിധാനവും ഡീപ് ലേര്‍ണിംഗ് ഐ.ഒ.ടി റോബോട്ടിക്‌സ്, നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സപ്പോര്‍ട്ടും ഈ സ്റ്റാര്‍ട്ടപ്പിനു ലഭിക്കും. ക്രെഡിറ്റുകള്‍ ലഭിക്കുകയും, ഭാവിയില്‍ എന്‍വീഡിയയുടെ എല്ലാ സഹായവും ഈ സ്റ്റാര്‍ട്ടപ്പിനു ലഭിക്കുകയും ചെയ്യും. വിസി ഫണ്ടിങ് സപ്പോര്‍ട്ടും എലൈറ്റ് മെമ്പര്‍ഷിപ്പും ലഭിക്കുകയും ചെയ്യും.
സൂപ്പര്‍ എഐ (ZuperAI) എന്നത് പ്രകൃതിദുരന്തങ്ങളില്‍ ആശയവിനിമയത്തിനും ദുരന്തനിര്‍വഹണത്തിനും വേണ്ടി സ്വയമേവ പ്രവര്‍ത്തിക്കുന്ന AI സാങ്കേതികവിദ്യ ആണ്. ഈ സൂപ്പര്‍ എഐ അതിവേഗ വികസനത്തിലൂടെ ശ്രദ്ധ നേടുകയാണെന്ന് NVIDIA Inception അംഗീകരിച്ചു.
കേരളത്തിലെ പ്രളയ ദുരന്തം, COVID കാലഘട്ടം, നിപാ വൈറസ് പടര്‍ന്നുപിടിച്ച സമയം ഉള്‍പ്പെടെ അരുണ്‍ പെരൂളി യുടെ സ്റ്റാര്‍ട്ടപ്പുകളായിരുന്നു സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചത്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണിത്.
‘ NVIDIA Inception പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഈ പ്രോഗ്രാമിന്റെ പിന്തുണയാല്‍ കൂടുതല്‍ പുതിയ AI ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കാനും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് സാധിക്കും എന്നാണ് പ്രതീക്ഷ’ MuseON (ZuperAi) സ്ഥാപകനും CEO യുമായ അരുണ്‍ പെരൂളി വ്യക്തമാക്കി.
ZuperAI, അതിവേഗ ആശയവിനിമയ സംവിധാനം സാധ്യമാക്കുന്നതിനാല്‍ സര്‍ക്കാറിനും, രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ക്കും, സന്നദ്ധസംഘടനകള്‍ക്കും എളുപ്പത്തില്‍ ഡാറ്റകള്‍ എടുക്കാന്‍ സാധിക്കും. NVIDIA Inception പ്രോഗ്രാമിന്റെ അംഗീകാരം ZuperAI യെ കൂടുതല്‍ വികസനത്തിലേക്കും, ആഗോളതലത്തില്‍ കൂടുതല്‍ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിനും വഴിയൊരുക്കാന്‍ സഹായിക്കും.
Story Highlights : Malayali’s AI company selected in NVIDIA startup program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here