കഴക്കൂട്ടത്തുനിന്നും വീടുവിട്ടിറങ്ങിയ 13കാരി ഒടുവില്‍ നാടണഞ്ഞു; കുട്ടിയെ ഇന്ന് സിഡബ്ല്യുസി ഷെള്‍ട്ടറിലേക്ക് മാറ്റും
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിന്റെ നിര്‍ണായക ഇടപെടലുകളാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. അലക്‌സിന്റെ ഇടപെടലുകള്‍ക്ക് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം നന്ദി അറിയിച്ചു. (13 year old girl returned to kerala from visakhapatnam)
ഇന്ന് രാത്രി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരിക്കും. ശേഷം കുട്ടിയെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം മാതാപിതാക്കളെ ഏല്‍പ്പിക്കും. നാളെ കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തും.
Read Also: തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, പൊലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയാര്‍: ടൊവിനോ തോമസ്
പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കേരള പൊലീസിനെയും ആര്‍ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്.
Story Highlights : 13 year old girl returned to kerala from visakhapatnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here