Advertisement

‘ഇത്രയും മഹാമനസ്‌കത കാണിക്കേണ്ട കാര്യമില്ല സര്‍’; ഷാജി എന്‍ കരുണിനെതിരെ രൂക്ഷ പ്രതികരണവുമായി പാര്‍വതി

August 29, 2024
Google News 2 minutes Read
Parvathy reacts strongly against Shaji N Karun

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന ഷാജി എന്‍ കരുണിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്ന് കരുതി ലോകം അവസാനിക്കില്ലെന്ന് പറഞ്ഞ പാര്‍വതി ബീന പോളിനെ അനുകൂലിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ഇത്രയും മഹാമനസ്‌കത കാണിക്കേണ്ട കാര്യമില്ല സര്‍. ഒരുപക്ഷേ, എല്ലാ വിധത്തിലും അര്‍ഹതയുള്ള വ്യക്തിക്ക് അത് ഏറ്റെടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും! ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്ന് കരുതി ലോകം അവസാനിക്കില്ല, പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.

Read Also: ‘ഭീരുത്വം; ഉത്തരവാദിത്തത്തോടെ മറുപടി പറയാതെ ഒളിച്ചോടി’; അമ്മയിലെ കൂട്ടരാജിയില്‍ പാര്‍വതി തിരുവോത്ത്

നേരത്തെ, അമ്മ സംഘടനയിലെ കൂട്ടരാജിയിലും പാര്‍വതി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്‍വതി പറഞ്ഞു. സ്ത്രീകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത അസോസിയേഷനില്‍ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : Parvathy reacts strongly against Shaji N Karun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here