‘ജയസൂര്യ ബലമായി കെട്ടിപ്പിടിക്കുകയായിരുന്നു, അതിക്രമം പിഗ്മാൻ ലൊക്കേഷനിൽ’; താത്പര്യമില്ലെന്ന് മനസിലായപ്പോൾ മാപ്പ് പറഞ്ഞെന്ന് നടി

തൊടുപുഴയിലെ ‘പിഗ്മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ജയസൂര്യ തന്നെ കെട്ടിപ്പിടിച്ചതെന്ന് പരാതിക്കാരിയായ നടി. തന്റെ ഡ്രസും സ്വഭാവും കണ്ടിട്ടാണ് തന്നെ കെട്ടിപ്പിടിച്ചത് എന്നാണ് ജയസൂര്യ തന്നോട് പറഞ്ഞതെന്ന് നടി പറഞ്ഞു.
തിരുവനന്തപുരം സ്വദേശിനിയായ നടി ജയസൂര്യയ്‌ക്കെതിരെ തൊടുപുഴ പൊലീസിനാണ് പരാതി നല്‍കിയത്. ബാത്ത്‌റൂമില്‍ പോയ തന്നെ ബലമായി പിടിക്കുകയായിരുന്നു എന്നാണ് നടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
തനിക്കെതിരെ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നടി പറഞ്ഞു.
സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പ്പര്യമില്ലെന്നു മനസിലായപ്പോൾ മാപ്പ് പറഞ്ഞു. നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു ജയസൂര്യയുടെ കൈകളെന്നും നടി പറഞ്ഞു.
Story Highlights : Actor Jayasurya misconduct on sets of pigman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here