Advertisement

മുകേഷിന്റെ രാജി ആവശ്യം ചർച്ച ചെയ്യാതെ CPIM സംസ്ഥാന സെക്രട്ടറിയേറ്റ്; നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

August 30, 2024
Google News 2 minutes Read

കൊല്ലം എംഎൽഎ മുകേഷിന്റെ രാജി ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തില്ല. നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും ലൈം​ഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് എംഎൽഎ സ്ഥാനത്ത് നിന്ന് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

വിഷയത്തിൽ കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. മുകേഷിന് പറയാനുള്ളതും പരിഗണിച്ച ശേഷമാകും തീരുമാനമുണ്ടാവുക. രാജി ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റിൽ മുകേഷിന്റെ രാജി ആവശ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചക്കെടുത്തിയില്ല. സംഘടനാ ആവശ്യങ്ങളും സമ്മേളനത്തിന്റെ ഒരുക്കങ്ങളുമാണ് ചർച്ച ചെയ്തത്.

Read Also: ‘നിരപരാധിത്വം തെളിയിക്കും’: നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്

സംസ്ഥാന സമിതിയിൽ മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യം ചർച്ച ചെയ്യുമെന്നാണ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. വിഷയത്തിൽ വിശദമായ ചർച്ച നടക്കും. ബലാത്സംഗ കുറ്റം രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതോടെ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ.

Story Highlights : No discussion done in CPIM state secretariat on Mukesh’s resignation demand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here