Advertisement

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സർവകാല റെക്കോർഡിൽ; 681 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക് കണക്ക്

August 31, 2024
Google News 1 minute Read
rbi ban 34 forex trading sites

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിൽ. ഓഗസ്റ്റ് 23 ലെ കണക്ക് പ്രകാരം 681 ബില്യൺ ഡോളറാണ് രാജ്യത്തെ വിദേശ നാണ്യ ശേഖരം. റിസ‍ർവ് ബാങ്കിൻ്റേതാണ് കണക്ക്. ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 674.66 ബില്യൺ ഡോളറായിരുന്നു. ഓഗസ്റ്റ് 2 നാണ് ഇതിന് മുൻപ് വിദേശനാണ്യ ശേഖരം സർവകാല റെക്കോർഡിലെത്തിയത്, 675 ബില്യൺ ഡോളർ.

എന്നാൽ ഓഗസ്റ്റ് ഒൻപതായപ്പോഴേക്കും 4.8 ബില്യൺ ഡോളർ കുറഞ്ഞു. വിദേശ കറൻസി ആസ്തി 597.55 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക് പറയുന്നു. സ്വ‍ർണ ശേഖരം 893 ദശലക്ഷം ഡോളർ മൂല്യം ഉയർന്ന് 60.9 ബില്യൺ ഡോളറിലേക്കെത്തി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലെ റിസർവ് 30 ലക്ഷം ഡോള‍ർ ഉയർന്ന് 4.68 ബില്യൺ ഡോളറായി.

Read Also: നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here