‘ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട’; ശശി തരൂർ
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേ?, നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ.
ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ പീഡനപരാതികൾ പരിശോധിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രായോഗികമാവില്ല.
ഇതിനുമാത്രമായി സർക്കാർ പ്രത്യേകസംവിധാനം ഏർപ്പെടുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. എന്നാൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതു കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
Story Highlights : Sashi Tharoor Support on m mukesh mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here