‘മലയാള സിനിമയിൽ പുരുഷാധിപത്യം, പറഞ്ഞ പണം തരാതെ പറ്റിച്ചു’; നടി വിൻസി അലോഷ്യസ്

ഹേമ കമ്മറ്റി റിപ്പോർട്ടിലെ സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്ന് നടി വിൻസി അലോഷ്യസ്. ലൈംഗികാ അതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ല. പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി 24നോട് പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണെന്ന് വ്യക്തമായത്. പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടൻ അല്ലെങ്കിൽ ഡയറക്ടർ എന്ന നിലയ്ക്കാണ് ആധിപത്യം.
മലയാള സിനിമയിൽ എതിർത്ത് സംസാരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ നീ വന്നിട്ട് 5 വർഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്.
സിനിമയിൽ ഒരു ആധിപത്യമുണ്ട്. അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുന്നു. അതുവഴി സിനിമ ഇല്ലാതാവുന്നുണ്ട്. അതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും നടി 24നോട് പറഞ്ഞു. തനിക്ക് സിനിമയിൽ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എന്ന് കരുതുന്നുവെന്നും നടി പറഞ്ഞു.
Story Highlights : Vincy Aloshiyus on Hema commitie report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here