Advertisement

ഒരാള്‍ കുറ്റാരോപിതനാണെന്ന് പറഞ്ഞ് അയാളുടെ വീടുതകര്‍ക്കുന്നത് എന്തിന്? ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിംകോടതി

September 2, 2024
Google News 2 minutes Read
supreme court takes serious note of bulldozer raj

ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിം കോടതി.കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കെട്ടിടം പൊളിക്കാന്‍ പാടില്ലെന്ന് കോടതി സുപ്രിംകോടതി വ്യക്തമാക്കി. ബുള്‍ഡോസര്‍ നടപടികളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. (supreme court takes serious note of bulldozer raj)

വീട് നഷ്ടപ്പെട്ട ജഹാംഗീര്‍പുരി നിവാസികള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിം കോടതിയുടെ പരാമര്‍ശം. ഒരാള്‍ കുറ്റാരോപിതനാണെന്ന പേരില്‍ എങ്ങനെയാണ് അയാളുടെ വീട് തകര്‍ക്കുകയെന്ന് കോടതി ചോദിച്ചു. ഇനി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

Read Also: പീഡന പരാതി; ബാബുരാജിനെതിരെ കേസെടുത്തു; യുവതിയുടെ മൊഴിയെടുത്തു

കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെങ്കില്‍ മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂവെന്നും കോടതി നിര്‍ദേശം നല്‍കി.പൊതു ഗതാഗതത്തെയും മറ്റും തടസ്സപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ നിര്‍മാണവും, പിന്തുണയ്ക്കുന്നില്ലെന്നും ബെഞ്ച് വിശദമാക്കി.

ബുള്‍ഡോസര്‍ നടപടികളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയരുന്ന ആശങ്കകള്‍ പരിഹരിക്കാനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു.ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു ഹരജികള്‍ പരിഗണിച്ചത്.സെപ്തംബര്‍ 17 ന് കേസ് വീണ്ടും പരിഗണിക്കും.

Story Highlights : supreme court takes serious note of bulldozer raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here