Advertisement

ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ കുടുംബത്തോട് അവഗണന; പ്രതിഷേധിച്ച് റെയില്‍വേ മന്ത്രിക്ക് കത്തയച്ച് എഎ റഹിം എംപി

September 3, 2024
Google News 2 minutes Read
AA Rahim

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണു മരിച്ച റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയുടെ കുടുംബത്തോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് റെയില്‍വേ മന്ത്രിക്ക് കത്തയച്ച് എഎ റഹിം എംപി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ കൈമാറി കഴിഞ്ഞുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ അല്ലെങ്കില്‍ പോലും ജോയിയുടെ അമ്മക്ക് വീട് വച്ച് നല്‍കാനുള്ള നടപടികള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിച്ചുവെന്നും റഹിം ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ജോയിയെ കേരളം മറക്കുമെന്നാണ് റെയില്‍വേ കരുതുന്നതെങ്കില്‍ അത് തെറ്റിപ്പോയെന്നും റെയില്‍വേയുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാണിച്ച് വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Read Also: ആമയിഴഞ്ചാൻ തോട് അപകടം: ‘സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ല’; ജോയിയെ പഴിചാരി കരാറുകാർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ റെയില്‍വേയുടെ പ്രദേശത്ത് വൃത്തിയാക്കാന്‍ ഇറങ്ങിയ റെയില്‍വേ കരാര്‍ തൊഴിലാളി ജോയി ദാരുണമായി മരണമടഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും ജോയിയുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കായില്ല.ജോയിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ കൈമാറി കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ അല്ലെങ്കില്‍ പോലും ജോയിയുടെ അമ്മക്ക് വീട് വച്ച് നല്‍കാനുള്ള നടപടികള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിച്ചു.എന്നാല്‍ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയില്‍വേ ഇപ്പോഴും മൗനം തുടരുകയാണ്.ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപി എന്ന നിലയില്‍ റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു .എന്നാല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് റെയില്‍വേയില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്.തൊഴിലാളികളോടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ പൊതു മനോഭാവത്തിന്റെ തുടര്‍ച്ചയാണിത്. ഒരു കേന്ദ്ര മന്ത്രി പോലും ജോയിയുടെ വീട് പോലും സന്ദര്‍ശിച്ചിട്ടില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ജോയിയെ കേരളം മറക്കുമെന്നാണ് റെയില്‍വേ കരുതുന്നതെങ്കില്‍ അത് തെറ്റിപ്പോയി. ആ കുടുംബത്തിന്റെ ഒപ്പം ഓരോ കേരളീയരും ഉണ്ടാകും. റെയില്‍വേയുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാണിച്ച് വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. റെയില്‍വേയുടെ തൊഴിലാളി വിരുദ്ധ കൊളോണിയല്‍ മനോഭാവത്തിന് എതിരായ പോരാട്ടങ്ങളില്‍ കേരളം ഒന്നാകെ ഒന്നിച്ച് നില്‍ക്കും.

Story Highlights : Neglect of Joey’s family ; AA Rahim MP sent letter to Railway Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here