Advertisement

ലോകകപ്പ് യോഗ്യത; യുഎഇക്കെതിരെ ഖത്തറിന് തോല്‍വി

September 6, 2024
Google News 3 minutes Read
FIFA World Cup 2026 Asian qualifiers Qatar loses to UAE

വ്യാഴാഴ്ച വൈകീട്ട് അല്‍ റയ്യാനിലെ അലി ബിന്‍ അഹമ്മദ് സ്റ്റേഡിയത്തില്‍ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഖത്തറിന്റെ അനാബിക്ക് തോല്‍വി.തിങ്ങിനിറഞ്ഞ ഗാലറിയിലെ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ സാക്ഷിയാക്കിയാണ് വാശിയേറിയ മത്സരത്തില്‍ ഖത്തറിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. (FIFA World Cup 2026 Asian qualifiers Qatar loses to UAE)

കളിയുടെ രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകളുമായി ഏഷ്യന്‍ ചാമ്പ്യന്മാരെ 3-1നാണ് യു.എ.ഇ തോല്‍പിച്ചത്. ആദ്യപകുതിയില്‍ ഇബ്രാഹിം അല്‍ ഹസന്‍ നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ വര്‍ധിത ആവേശത്തോടെ കളിച്ച ഇമാറാത്തികള്‍ മൂന്ന് തുടരാന്‍ ഗോളുകളുമായി മുന്നേറ്റം കുറിച്ചു.

Read Also: പീഡനശ്രമമെന്ന പരാതി വ്യാജം, മുട്ടില്‍ മരംമുറി കേസ് സത്യസന്ധമായി അന്വേഷിച്ചത് വൈരാഗ്യകാരണം: ഡിവൈഎസ്പി വി വി ബെന്നി

68ാം മിനിറ്റില്‍ ഹാരിബ് സുഹൈലിലൂടെയായിരുന്നു തുടക്കം. പിന്നാലെ, ഖാലിദ് അല്‍ ദഹ്നാനിയും (80ാം മിനിറ്റ്), അലി സാലിഹും (94) യു.എ.ഇക്ക് തകര്‍പ്പന്‍ വിജയമൊരുക്കി. ഒരു ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത മധ്യനിര താരം ഹാരിബ് സുഹൈലിന്റെ മിന്നും പ്രകടനം യു.എ.ഇക്ക് കരുത്തായി.

ആദ്യ 45 മിനിറ്റില്‍ ഒരു തവണ പോലും ഷോട്ട് ചെയ്യാന്‍ കഴിയാതെ പോയ ഇമാറാത്തികള്‍, രണ്ടാം പകുതിയില്‍ ഏഴു ഷോട്ടുകളാണ് ഉതിര്‍ത്തത്.കളിയുടെ 38ാം മിനിറ്റില്‍ അക്രം അഫീഫ് ബോക്‌സിലേക്ക് നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ നിന്നായിരുന്നു ഖത്തറിന്റെ ഇബ്രാഹിം അല്‍ ഹസന്‍ ഗോള്‍ നേടിയത്. അല്‍ മുഈസ് അലിക്ക് അവസരങ്ങളെ ഗോളാക്കിമാറ്റാന്‍ കഴിഞ്ഞില്ല.

Story Highlights : FIFA World Cup 2026 Asian qualifiers Qatar loses to UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here