ഇൻസ്റ്റഗ്രാമിലൂടെ ഡിവോഴ്‌സ്; പിന്നാലെ ‘ ഡിവോഴ്‌സ്’ പെർഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി
വിവാഹമോചനം നേടി ആഴ്ചകൾക്ക് ശേഷം, പുതിയ പെർഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി ഷൈഖ മഹ്‌റ. ജൂലൈയിൽ വേർപിരിയുന്നതായി പ്രഖ്യാപിച്ച ദുബായ് രാജകുമാരി ശൈഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ ഉത്പന്നം പരിചയപ്പെടുത്തിയത്.
” ഡിവോഴ്‌സ്’ എന്ന പേരിൽ പുതിയ പെർഫ്യൂമുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 30-കാരിയായ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂം. ഭർത്താവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് പുതിയ പെർഫ്യൂമുകൾക്ക് ഷെയ്ഖ മഹ്‌റ ഡിവോഴ്‌സ് എന്ന പേര് നൽകിയത്.
ഇതിന്റെ ടീസർ വിഡിയോയും മഹ്‌റ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചു. കറുത്ത ചില്ലുകുപ്പിയിൽ വെളുത്ത നിറത്തിലാണ് ഡിവോഴ്‌സ് എന്ന് എഴുതിയിരിക്കുന്നത്. പുതിയ പെർഫ്യൂമുകൾ വൈകാതെ വിപണിയിലിറങ്ങുമെന്നും മഹ്‌റ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷൈഖ മഹ്‌റ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് രാജകുമാരി അറിയിച്ചത്.
Story Highlights : Dubai Princess Launches New perfume after Divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here