Advertisement

റെയില്‍വേ ട്രാക്കിലെ സിലിണ്ടറിന് പിന്നാലെ ഇപ്പോള്‍ ട്രാക്കില്‍ സിമന്റ് ബ്ലോക്ക്; രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

September 10, 2024
Google News 2 minutes Read
Kanpur-like attempt to derail train in Rajasthan's Ajmer

രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം.റെയില്‍വേ ട്രാക്കില്‍ സിമന്റ് ബ്ലോക്ക് കണ്ടെത്തി.70 കിലോ ഭാരമുള്ള സിമന്റ് കട്ടയാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് കാണ്‍പൂരിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. (Kanpur-like attempt to derail train in Rajasthan’s Ajmer)

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ചരക്ക് ഇടനാഴിയുടെ ട്രാക്കിലാണ് രണ്ട് സിമന്റ് ബ്ലോക്കുകള്‍ ഇട്ടുകൊണ്ട് ഗുഡ്സ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്.70 കിലോഗ്രാം ഭാരമുള്ള സിമന്റ് ബ്ലോക്കുകളില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read Also: 3 വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുചെയ്തു? ഇത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി

ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.കാണ്‍പൂരില്‍ കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് അജ്മീറിലും സമാന ശ്രമം നടന്നത്.കാണ്‍പൂരില്‍ റെയില്‍ വേ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍ സ്ഥാപിച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. എടിഎസ് നടത്തിയ പരിശോധനയില്‍ വെടിമരുന്നും പെട്രോളിന്റെ സാന്നിധ്യവും കണ്ടെത്തി. സംഭവം ഗൗരവമായി എടുത്ത് വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

Story Highlights : Kanpur-like attempt to derail train in Rajasthan’s Ajmer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here