വയോധികയെ കൊന്ന് കുഴിച്ചുമൂടി; നിർണായകമായത് പോലീസ് നായ; പ്രതികൾക്കായി കേരളത്തിന് പുറത്തും അന്വേഷണം
കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മധുകുമാർ. കാണാതാവുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു എന്നാൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കണ്ടെത്തിയിട്ടില്ല. കടാവർ നായയെ സ്ഥലത്ത് എത്തിച്ചു നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്.
പോലീസ് നായയാണ് കുഴിയെടുത്ത സ്ഥലം കണ്ടെത്തിയത്. കഴിഞ്ഞ മാസം 7 നാണ് കുഴി എടുത്തത്. പ്രതികളെന്ന് സംശയിക്കുന്ന മത്യുസും ശർമിളയും ഒളിവിൽ എന്ന് ഡിവൈഎസ്പി പറഞ്ഞു. ആഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതിനിടെയാണ് കലവൂർ സ്വദേശികളുടെ കൂടെ കണ്ടെതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച നിലയിൽ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി
വാടക വീട്ടിൽ ദമ്പതികളോടൊപ്പമാണ് സുഭദ്ര താമസിച്ചത്. പരിസരവാസികളിൽ നിന്ന് സുഭദ്ര കലവൂരിൽ എത്തിയ വിവരം ലഭിച്ചിരുന്നു. 2, 3ദിവസം ഇവരുടെ കൂടെ വീട്ടിൽ താമസിച്ചുവെന്നാണ് വിവരം. ദമ്പതികളെ കാണാതായതോടെയാണ് സംശയം വർധിച്ചത്. ശർമിള ഉഡുപ്പി സ്വദേശിയാണ്. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വ്യക്തമാക്കാനായിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. കേസിൽ നിലവിൽ ആരും കസ്റ്റഡിയിലില്ല.
ശർമിളയെ സുഭദ്രക്ക് ഒപ്പം കണ്ടിട്ടുണ്ടെന്ന് കൊച്ചിയിലെ അയൽവാസി പറഞ്ഞിരരുന്നു. സുഭദ്ര പലിശയ്ക്ക് പണം കൊടുക്കുമായിരുന്നു. മക്കളുമായി അടുത്ത ബന്ധമില്ല. ഒറ്റക്കാണ് സുഭദ്ര താമസിച്ചിരുന്നത്. സുഭദ്രയെ കാണാനില്ലെന്ന് കാണിച്ച് ആറാം തീയതിയാണ് മകൻ പരാതി നൽകിയത്. മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പൊലീസിന് ശാസ്ത്രീയമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.
Story Highlights : Subhadra murder case probe outside Kerala to find accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here