‘അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ’ എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, AMMA പിളർപ്പിലേക്ക് പോകില്ല ; ബി ഉണ്ണികൃഷ്ണൻ
അമ്മയിലെ നീക്കം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അമ്മ പിളർപ്പിലേക്ക് പോകില്ല . താരങ്ങൾക്ക് ഒരു ട്രേഡ് യൂണിയൻ ഉണ്ടാവുന്ന സങ്കൽപ്പം വളരെ നല്ലകാര്യമാണ്, അതിനുള്ള ചർച്ചകൾ ഇപ്പോൾ മാത്രമല്ല പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ടെന്നും ഇത് എത്രത്തോളം ഫലപ്രാപ്തിയിൽ എത്തുമെന്ന് അറിയില്ലെന്നും ബി ഉണ്ണികൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു.
താരങ്ങളുടെ ട്രേഡ് യൂണിയൻ എന്ന തീരുമാനത്തെ ഒരു ഫെഡറേഷൻ എന്നുള്ള രീതിയിൽ സ്വാഗതം ചെയ്യുകയാണ്, സംഘടന രൂപീകരിച്ചാൽ ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചിരുന്നു, നിലവിൽ അത്തരത്തിലൊരു സാധ്യതയില്ലെന്ന് താരങ്ങളോട് അറിയിച്ചിട്ടുണ്ട്.
Read Also: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ
അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾ തുടരും, സംഘടനയുടെ പ്രവർത്തനങ്ങൾ അതേപോലെ നിലനിർത്തികൊണ്ട് നിർവ്വചിക്കപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം. മലയാളസിനിമയിൽ ട്രേഡ് യൂണിയൻ നല്ല രീതിയിൽ ഗുണകരമാകുമെന്നും അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും വർഗബോധവും കൂടാതെ ഒരു പ്രശ്നം മുന്നിലേക്ക് വരുമ്പോൾ അതിനെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നുള്ള പ്രതികരണവും ഇതിലൂടെ ഉണ്ടാകും.
ഒരു ട്രേഡ് യൂണിയൻ ക്രമപ്പെടുത്തുക എന്നുള്ളത് ചെറിയകാര്യമല്ല പകരം നല്ല അധ്വാനമുള്ള കാര്യമാണ്.അത് എത്രത്തോളം താരങ്ങളുടെ തൊഴിലിന്റെ പ്രത്യേകതവെച്ച് ചെയ്യാൻ കഴിയുമെന്ന് അറിയില്ലെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights : B Unnikrishnan Welcomes the decision of ‘Actors’ Trade Union’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here