Advertisement

ഓണാഘോഷത്തിനിടെ കാറിന്റെ മുകളിലും ഡോറിലും ഇരുന്ന് സാഹസിക യാത്ര; MVD കേസെടുത്തു

September 12, 2024
Google News 1 minute Read

കോഴിക്കോട് ഫറൂഖ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. അതിരുവിട്ടത് കോളജിലെ ഓണാഘോഷ പരിപാടി. വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ യാത്ര ചെയ്‌തത്‌.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി. റോഡിലൂടെ കടന്ന് പോയ യാത്രക്കാർക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതും.

Story Highlights : MVD Case Against Farooq College students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here