Advertisement

യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച പൊതുദർശനത്തിന് വെക്കും; പിന്നീട് എയിംസിന് കൈമാറും

September 12, 2024
Google News 3 minutes Read
sitharam yechoori 1

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഡൽഹി എകെജി ഭവനിലാണ് പൊതുദർശനം നടക്കുക. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും അവിടെത്തന്നെയുണ്ടാകും ഉണ്ടാകും.

ശനിയാഴ്ച വൈകുന്നേരമായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറുക. നിലവിൽ ഡൽഹി എയിംസ് മോർച്ചറിയിലുള്ള മൃതദേഹം പിന്നീട് വസന്ത്കുഞ്ചിലെ വസതിയിലേക്കും എത്തിക്കും.

Read Also: അന്ന് ജെയ്റ്റ്‌ലിയും രാഹുലും സോണിയയും ഒരേ സ്വരത്തില്‍ പറഞ്ഞു: ‘യെച്ചൂരി സഭയില്‍ വേണം’; രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസിൽ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് 3.05നാണ് വിട വാങ്ങിയത്. യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു അദ്ദേഹം ഐസിയുവില്‍ തുടർന്നിരുന്നത്.

Story Highlights : Sitharam Yechury’s body will be put on public viewing on Saturday; Later it will be shifted to AIIMS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here