ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറുടെ സ്വകാര്യഭാഗം സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച് നഴ്‌സ്
ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന് നേരെ ബലാത്സംഗശ്രമം. ഡോക്ടറും സഹായികളും മദ്യലഹരിയിൽ നഴ്സിനോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ദേശീയ മാധ്യമമായ എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
അക്രമികളിൽ ഒരാൾ സ്ഥാപനത്തിൻ്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഡോക്ടറാണെന്നും നഴ്‌സ് ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികളായ ആവദേഷും സുനിലും പിന്തുടർന്നെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.
ഡോക്ടർ സഞ്ജയ് കുമാറിനെയും സഹായികളായ സുനിൽ കുമാർ ഗുപ്ത, ആവദേഷ് കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ പൊലീസിന്റെ എമർജൻസി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Nurse Fends Off Gang-Rape Attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here