Advertisement

യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

September 14, 2024
Google News 2 minutes Read

കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊൽക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനു മുന്നിൽ നാളെ ഹാജരാക്കും. ഇരുവർക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അഴിമതി കേസിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read Also: കാസറ​ഗോഡ് ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ

ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബം​ഗാളിൽ ഉയർന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.

Story Highlights : RG Kar ex-principal arrested by CBI in Kolkata rape-murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here