കാസറഗോഡ് ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ
കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), എയ്ഞ്ചൽ(30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങൾ ചിതറി തെറിച്ച നിലയിലായിരുന്നു.
കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് ഇവിടേക്ക് എത്തിയതായിരുന്നു. റെയിൽവേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.
Read Also: മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും
മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നത് മുപ്പതോളം ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ ചിലർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുണ്ട്. മറ്റുള്ളവർ കോട്ടയത്തേക്ക് മടങ്ങി.
Story Highlights : Three women died after hit by train in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here