Advertisement

‘കേരള രാഷ്ട്രീയത്തിലെ അയിത്തം അവസാനിപ്പിക്കണം; ആർഎസ്എസിനെ തൊടുകൂടായ്മ പാടില്ല’; ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള

September 15, 2024
Google News 2 minutes Read

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തെ വിമർശിച്ച് ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ആർക്കും ആരെയും കാണാമെന്നും അതിന്റെ പേരിൽ നീളുന്ന രാഷ്ട്രീയ ചർച്ച ശരി അല്ലെന്ന് പിഎസ് ശ്രീധരൻ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ അയിത്തം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പണ്ട് മോദി ശിവഗിരി വന്നപ്പോൾ ബഹിഷ്കരിച്ചവർ പിന്നീട് കാത്തിരുന്നു കണ്ടുവെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ആർഎസ്എസിനെ തൊടുകൂടായ്മ പാടില്ല. ആശയ പരമായാകണം ചർച്ചകളെന്ന് ​​ഗോവൻ ​ഗവർണർ പറഞ്ഞു. എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് കളമൊരുക്കിയത്.

Read Also: ‘പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം തന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു’; വെളിപ്പെടുത്തലുമായി നിതിൻ ​ഗഡ്കരി

2023 മെയ് 22 ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. 2023 ജൂൺ 2 നാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്.

കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴി‌ഞ്ഞ വർഷമാണ് എഡിജിപി എംആർ അജിത്ത് കുമാർ- ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം.

Story Highlights : Goa governor P. S. Sreedharan Pillai with Criticism in ADGP-RSS meeting controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here