മരോട്ടിച്ചോട് കൊലപാതകം: പ്രവീണിനെ കൊലപ്പെടുത്താന്‍ കാരണം മദ്യപാനത്തിനിടയിലെ തര്‍ക്കം; പ്രതി സമീര്‍ പിടിയില്‍

കൊച്ചി മരോട്ടിച്ചോടില്‍ പ്രവീണ്‍ എന്ന യുവാവിനെ കൊലപെടുത്തിയ കേസില്‍ കൊല്ലം സ്വദേശി സമീര്‍ പിടിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. (marottichodu murder case accused arrested)
കൊല്ലപ്പെട്ട പ്രവീണും പ്രതി സമീറും തമ്മില്‍ മുന്‍പരിചയമുണ്ട്. ഉത്രാട ദിനത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രവീണിന്റെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. സിസിടിവി അടക്കം കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശി സമീറിനെ തൃപ്പൂണിത്തുറയില്‍ നിന്നും പിടികൂടിയത്. മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്.
തിരുവോണം ദിനത്തില്‍ കൊച്ചി കാക്കനാടും സംഘര്‍ഷം ഉണ്ടായി. കാക്കനാട് കണ്ണങ്കേരി സ്വദേശി പ്രദീപിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴുത്തിനു വെട്ടേറ്റ പ്രദീപിന്റെ നില ഗുരുതരമാണ്. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണം.പ്രദീപിനെ ആക്രമിക്കുന്നതിനിടെ പ്രതിയായ രഞ്ജിത്തിനും വെട്ടേറ്റു. രഞ്ജിത്ത് നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.ഇരുവരും ആശുപത്രിയിലാണ്. കേസില്‍ പ്രതിയായ മറ്റൊരാള്‍ ഒളിവിലാണ്.
Story Highlights : marottichodu murder case accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here