Advertisement

‘നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കൂ, ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന്’; ഉദയനിധി സ്റ്റാലിൻ

September 18, 2024
Google News 1 minute Read
Conflict in India allaince in Udhayanidhi stalin Sanatan Dharma row

തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ. മാധ്യമങ്ങൾ ചോദിക്കേണ്ടത് മുഖ്യമന്ത്രിയോട് എന്നും അദ്ദേഹം പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു. “നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം, അതിനെക്കുറിച്ച് തീരുമാനിക്കുന്നത് പൂർണ്ണമായും മുഖ്യമന്ത്രിയുടെ അവകാശമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

എന്നാൽ സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്.

Story Highlights : udayanidhi stalin response on deputy chief minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here