കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവും പൂജാരിയും പിടിയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ കുടുംബപ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുതുപ്പാടി അടിവാരം സ്വദേശികളായ ഭര്‍ത്താവും പൂജാരിയുമാണ് പിടിയിലായത്. (oung woman was forced to perform naked puja to solve a family problem)
ഏറെ നാളായുള്ള കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ഭര്‍ത്താവ് കണ്ടെത്തിയ മാര്‍ഗമാണ് പൂജ. നഗ്നപൂജ നടത്തണമെന്ന് പൂജാരി പറഞ്ഞതോടെ ഭര്‍ത്താവ് സമ്മതിച്ചു. ഇതിനായി ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. അനുസരിക്കാതായതോടെ, ഭര്‍ത്താവ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവും പൂജാരിയുമാണ് അറസ്റ്റിലായത്. പുതുപ്പാടി അടിവാരം സ്വദേശികളായ പി കെ പ്രകാശന്‍, വി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights : young woman was forced to perform naked puja to solve a family problem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here