‘പരാജയപ്പെട്ട ഉല്‍പ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം’ ; ഖാര്‍ഗെയ്ക്ക് മറുപടിയുമായി നദ്ദ
രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമര്‍ശമങ്ങശുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട ഉല്‍പ്പന്നം എന്ന് നദ്ദ പരിഹസിച്ചു. പൊതുജനം ആവര്‍ത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിര്‍ബന്ധം മൂലം വിപണിയില്‍ ഇറക്കേണ്ടിയും വന്ന പരാജയപ്പെട്ട ഉല്‍പ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിങ്ങള്‍ പ്രധാനമന്ത്രി മോദിക്കയച്ച കത്തെന്ന് നദ്ദ പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഖാര്‍ഗെയുടെ കത്ത്. കത്ത് വായിച്ചപ്പോള്‍ ഖാര്‍ഗെ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തനിക്ക് തോന്നിയതായും നദ്ദ പറഞ്ഞു.
Read Also: രാഹുല്‍ ഗാന്ധിക്ക് ഭീഷണി; എന്‍ഡിഎ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്
കത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകള്‍ മറക്കുകയോ മനപ്പൂര്‍വം അവഗണിക്കുകയോ ചെയ്തതായി കണ്ടു. അതിനാല്‍ ആ കാര്യങ്ങള്‍ വിശദമായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജകുമാരന്റെ സമ്മര്‍ദത്തിന്‍ കീഴില്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടി കോപ്പി ആന്‍ഡ് പേസ്റ്റ് പാര്‍ട്ടിയായത് സങ്കടകരമാണ് – നദ്ദ കത്തില്‍ കുറിച്ചു.
Story Highlights : BJP chief Nadda writes to Congress’ Kharge over Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here