രാഹുല്‍ ഗാന്ധിക്ക് ഭീഷണി; എന്‍ഡിഎ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ബിജെപി നേതാവ് തര്‍വിന്ദര്‍ സിങ്, ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്, കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു, ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവര്‍ക്ക് എതിരെയാണ് പരാതി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും മരണത്തെ ഭയക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അജയ് മാക്കന്‍ പറഞ്ഞു.
Read Also: ‘രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകും’; വിവാദ പരാമർശവുമായി ശിവസേന MLA
രാഹുല്‍ ഗാന്ധി നമ്പര്‍ 1 ഭീകരവാദി എന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു നടത്തിയത്. തര്‍വീന്ദര്‍ സിങ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നാണ് പറഞ്ഞത്. നന്നായി പെരുമാറിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതിയുണ്ടാകുമെന്നായിരുന്നു തര്‍വീന്ദര്‍ സിങിന്റെ പ്രസ്താവന. രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സഞ്ജയ് ഗെയ്ക്വാദിന്റെ പ്രഖ്യാപനം.
Story Highlights : Congress files police complaint after BJP-NDA leader’s statements on Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here