ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ വെടിക്കെട്ട്, സെഞ്ച്വറിയിലേക്ക്
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട്. ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ തുടരുകയാണ്. 10 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഡി അഞ്ചിന് 306 റൺസെന്ന നിലയിലാണ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബി ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഡിയ്ക്കായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ 50 റൺസുമായും ശ്രീകർ ഭരത് 52 റൺസുമായും ആദ്യ വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തു.
എന്നാൽ ഇന്ത്യ ഡി നായകൻ ശ്രേയസ് അയ്യർ വീണ്ടും നിരാശപ്പെടുത്തി. റൺസൊന്നും നേടാനാകാതെ ശ്രേയസ് അയ്യർ പുറത്തായി. ഇന്ത്യ ബിയ്ക്കായി രാഹുൽ ചഹൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Story Highlights : Sanju Samson Half Century in Duleep Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here