‘സെക്സ് മാഫിയയുമായി ബന്ധം, സിനിമാ വാഗ്ദാനം നൽകി പലർക്കും കാഴ്ചവെച്ചു’; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ ബന്ധു
നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നൽകിയത്. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും തന്നെയും ഇങ്ങനെ കുടുക്കിയെന്നും യുവതി പറയുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി തന്നെ ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. 2014 ലാണ് സംഭവം നടന്നത്. കുറെ പെൺകുട്ടികളെ നടി ഇതുപോലെ പലർക്കും കാഴ്ചവെച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ ആരോപണം പരാതിക്കാരിയായ നടി നിഷേധിച്ചു. തനിക്കെതിരെ രംഗത്തെത്തിയ ബന്ധുവായ യുവതിക്ക് പിന്നിൽ ഉന്നതർ ഉണ്ടെന്നാണ് നടിയുടെ ആരോപണം
അതേസമയം തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. യുവതിയുടെ പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.
Story Highlights : Women Complaint against mukesh case complainant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here