Advertisement

‘പിണറായി വിജയൻ സംഘപരിവാറിന് ഒപ്പം; ഉണ്ടയില്ലാതെ വെടിവെക്കുന്നു’; കെ മുരളീധരൻ

September 21, 2024
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളാധരൻ. മുഖ്യമന്ത്രി സംഘപരിവാറിന്റെ ഒപ്പമാണെന്നും തെറ്റുകാർക്കൊപ്പമാണെന്നും കേ മുരളീധരൻ‌ പറഞ്ഞു. സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ‌ താത്പര്യം ഉണ്ടെന്ന് മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി മുഖ്യമന്ത്രിയുടെ അടിമയായി കഴിയുകയാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് 24ന് റിപ്പോർ‌ട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും അം​ഗീകരിക്കില്ല. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം. അല്ലാതെ ഒരു അന്വേഷണത്തോടും യുഡിഎഫ് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

Read Also: ‘പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല; അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു’; മുഖ്യമന്ത്രി

തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് മുഖ്യമന്ത്രിയെന്ന് ഇന്നത്തെ പത്ര സമ്മേളനത്തിലൂടെ മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. അവനവൻ പറഞ്ഞ തെറ്റിനെ ന്യായീകരിക്കാൻ ഉണ്ടായില്ലാ വെടി വെക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഒരു ഭരണകക്ഷി എംഎൽഎയുടെ ആരോപണം പോലും അന്വേഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ഇവിടെ കാണാൻകഴിയുന്നതെന്ന് മുരളീധരൻ പറഞ്ഞു.

Story Highlights : K Muraleedharan against CM Pinarayi Vijayan in Thrissur Pooram controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here