Advertisement

‘മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു, സഹോദരി ആശയെ രാഷ്ട്രീയ ആയുധമാക്കി’: എംഎം ലോറന്‍സിന്റെ മകന്‍ എംഎല്‍ സജീവന്‍

September 24, 2024
Google News 2 minutes Read
ml sajeevan

എംഎം ലോറന്‍സിന്റെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചെന്ന് മകന്‍ എംഎല്‍ സജീവന്‍ 24 നോട് പറഞ്ഞു. സഹോദരി ആശയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും മനുഷ്യത്വമുള്ളവര്‍ ഇന്നലെ ചെയ്ത കാര്യങ്ങള്‍ ചെയ്യില്ലെന്നും സജീവന്‍ പറഞ്ഞു.

മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തത് അപ്പച്ചന്റെ ആഗ്രഹപ്രകാരമാണെന്നും അത് തന്നോട് ആണ് അപ്പച്ചന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ആശയുമായി സംസാരിക്കാതെ ആയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയ്ക്ക് ആഴത്തിലുള്ള രാഷ്ട്രീയ ബോധം ഉണ്ടെന്ന് കരുതുന്നില്ലെന്നും സജീവന്‍ പറഞ്ഞു.

Read Also: എം എം ലോറന്‍സിന്റെ മൃതദേഹം തത്ക്കാലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കില്ല; മകള്‍ ആശയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

മനുഷ്യത്വം ഉള്ളവര്‍ ആയിരുന്നുവെങ്കില്‍ ഇന്നലെ ചെയ്ത കാര്യങ്ങള്‍ ചെയ്യില്ലായിരുന്നു. തങ്ങളുടെ കുടുംബം അപ്പനെ നോക്കുന്നില്ല എന്ന് പോലും പറഞ്ഞു പരത്തി. ഇന്നലത്തെ സംഭവങ്ങള്‍ ലോറന്‍സിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന ഉണ്ടാക്കി. ആശയെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു.അത്തരത്തില്‍ ചില സൂചനകള്‍ തനിക്ക് ലഭിച്ചിരുന്നു – സജീവന്‍ 24 നോട് വിശദമാക്കി.

Story Highlights : ML Sajeevan about MM Lawrences funeral ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here