സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ്; ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ ഫയല്‍ ചെയ്യും
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നടന്‍ സിദ്ദിഖ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റിന്റെ സജീവ സാധ്യത നിലനില്‍ക്കേയാണ് നടപടി. രാമന്‍പിള്ള അസോസിയേറ്റ്‌സ് ആണ് സിദ്ദിഖിന്റെ അഭിഭാഷകര്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതേസമയം, ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയെന്ന് സൂചനയുണ്ട്. സിദ്ദിഖിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പടമുകളിലെ വീട്ടില്‍ നിന്നും സിദ്ദിഖ് മാറിയെന്നാണ് വിവരം.
Read Also: ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍? സിദ്ദിഖ് ഒളിവില്‍
2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
Story Highlights : Siddique to approach the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here