ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമം;സിദ്ദിഖ് സുപ്രിംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി നടൻ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. ഇടക്കാല ഉത്തരവിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു.
അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രഞ്ജിത റോഹ്തകി ആണ് സിദ്ദിഖിനായി സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ കത്തു നൽകും. അതിജീവിത പരാതി നൽകാൻ വൈകിയതും സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യാപേക്ഷയിൽ പറയുന്നു.
മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രിം കോടതിയിൽ ഹാജരാകും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനം എടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി ഹാജരാകുമെന്നാണ് റിപ്പോർട്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സർക്കാരും സുപ്രിം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്തിനു വേണ്ടി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.
Story Highlights : Siddique moves SC seeking anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here