ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ
ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ. സിദ്ധിഖിനായി തെരച്ചിൽ നടത്താൻ ആറംഗ സംഘം നഗരത്തിൽ നിരീക്ഷണം നടത്തുമ്പോഴാണ് അഭിഭാഷകന്റെ മുന്നിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതും.
ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രിം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്.
ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
Story Highlights : police chase for actor siddique continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here