Advertisement

മിന്നൽ പോലെ പാഞ്ഞ പൊന്ന് താഴേക്ക്; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

6 days ago
Google News 1 minute Read

സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 7,080 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 56,640 രൂപ നൽകണം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്.

സ്വർണം വിലയിൽ മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.

രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ നേരിയ കുറവുണ്ടെന്ന തോന്നലിനെ തുടർന്നായിരുന്നു അത്. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും ഇടവേളയ്ക്ക് ശേഷം വില വീണ്ടും കൂടാനിടയാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

Story Highlights : Today’s Gold Rate in Kerala Sept 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here