നേപ്പാൾ പ്രളയക്കെടുതി; മരണം 241, തിരച്ചിൽ പുരോഗമിക്കുന്നു
അതിശക്തമായ മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി. കാണാതായ 29 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തത്തിൽ 159 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കാഠ്മണ്ഡു താഴ്വരയിലാണ് . 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞു. ആയിരത്തോളം പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുവെന്നും നേപ്പാൾ സർക്കാർ വ്യക്തമാക്കി.
Read Also: പശ്ചിമേഷ്യയിൽ യുദ്ധകാഹളം; ഇറാന്റെ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അതിശക്തമായ മഴ നേപ്പാളിൽ ഉണ്ടായത്. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നായിരുന്നു വിദഗ്ദരുടെ നിരീക്ഷണം.
Story Highlights : Nepal floods; Death toll 241
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here