പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് ബിജെപി നേതൃത്വം; പാർട്ടി പരിപാടികളിൽ സജീവം
ലൈംഗിക പീഡന കേസ് പ്രതിയായ ബിജെപി നേതാവിന് നേതൃത്വത്തിൻ്റെ സംരക്ഷണം.
കൊയിലാണ്ടി മുൻ മണ്ഡലം ജനറൽ സെക്രട്ടറി എ വി നിഥിനാണ് ബിജെപി പരിപാടികളിൽ നേതാക്കൾക്കൊപ്പം സജീവമായി തുടരുന്നത്. കൊയിലാണ്ടിയിലെ പരിപാടിയിൽ എ വി നിഥിനെ പ്രഫുൽ കൃഷ്ണ വിശേഷിപ്പിച്ചത് മണ്ഡലം ജനറൽ സെക്രട്ടറി എന്നാണ്. ദൃശ്യങ്ങൾ 24 പുറത്തുവിട്ടു.
നിയമസഹായം ആവശ്യപ്പെട്ടെത്തിയ യുവതിയോടാണ് അഭിഭാഷകനും ബി ജെ പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന എ വി നിധിൻ അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തത്.
എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് എടുത്തത്. പിന്നാലെ നിധിനെ കോഴിക്കോട് ജില്ലാ നേതൃത്വം പുറത്താക്കി. നടപടി കണ്ണിൽ പൊടിയിടാനായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.
ഇന്നലെ കൊയിലാണ്ടി MLA ഓഫീസിലേക്ക് ബി ജെ പി സംഘടിപ്പിച്ച മാർച്ചിലാണ് ഒടുവിൽ നിധിൻ പങ്കെടുത്തത്. യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ നിധിനെ വിശേഷിപ്പിച്ചത് മണ്ഡലം ജനറൽ സെക്രട്ടറി എന്നുമാണ്. നടപടി അംഗിക്കാത്ത നിഥിന് സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണ ഉണ്ടെന്നാണ് വിവരം. കേസ് എടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും പൊലിസ് നടപടി ഉണ്ടയില്ല എന്നതും ശ്രദ്ധേയമാണ്.
Story Highlights : BJP leader accused in sexual harassment case koyilandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here