‘മുഖ്യമന്ത്രി BJPക്ക് പരവതാനി വിരിച്ചു കൊടുത്തു; ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് കൊടുക്കും’; പിവി അൻവർ

മുഖ്യമന്ത്രിക്കെതിരെയും സിപിഐഎമ്മിനെതിരെയും ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ബിജെപിയുടെ വരവിനെ സ്റ്റാലിൻ തടഞ്ഞപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്ന് പിവി അൻവർ മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ വിമർശിച്ചു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി-സിപിഐഎം കച്ചവടം ഉറപ്പിച്ചെന്ന് പിവി അൻവർ ആരോപിച്ചു. പാലക്കാട് ബിജെപിക്ക് കൊടക്കും. പകരം ചേലക്കരയിൽ ബിജെപി സിപിഐഎമ്മിന് വോട്ട് ചെയ്യുമെന്ന് അൻവർ പറഞ്ഞു. എഡിജിപി അജിത് കുമാർ ആണ് ആസൂത്രണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതാണ് കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രമെന്ന് അൻവർ പറഞ്ഞു.
Read Also: ‘എഡിജിപിയ്ക്കെതിരെ എന്ത് നടപടി എടുത്തു? അജിത്കുമാറിനെ തൊട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളും’; പിവി അൻവർ
തമിഴ്നാട്ടിലെ ഡിഎംകെയുടെ ഭരണത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു സിപിഐഎമ്മിനെ അൻവർ വിമർശിച്ചത്. മതേതരത്വത്തിൻ്റെ ശക്തമായ മുഖമാണ് ഡിഎംകെ എന്ന് അൻവർ പറഞ്ഞു. തമിഴ്‌നാട്ടിൽ 40 ഇൽ നാല്പത് സീറ്റും പിടിച്ചു. ഒരു സീറ്റ് പോലും ബിജെപിക്ക് കൊടുത്തില്ലെന്ന് അൻവർ പറഞ്ഞു. അതേസമയം കേരളം പിണറായി ഭരണത്തിൽ അഴിമതി യുടെ കൂത്തരങ്ങായി മാറിയെന്ന് അൻവർ കുറ്റപ്പെടുത്തി.
Story Highlights : PV Anvar against CM Pinarayi Vijayan and CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here