Advertisement

മോദി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം രാജ്യം ഭരിക്കുന്നു; അരവിന്ദ് കെജ്‌രിവാള്‍

October 7, 2024
Google News 2 minutes Read
kejrival

എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ഒന്നിന് പിറകെ ഒന്നായി മന്ത്രിമാരെയും എംഎൽഎമാരെയും ജയിലിൽ അടച്ച് കേന്ദ്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ രാജ്യത്ത് ഒരിടത്തും ആരും ഒന്നും ചെയ്തിട്ടില്ലായെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ റോഡുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് റോഡുകളുടെ പരിശോധന പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി.

Read Also: ചെന്നൈയിലെ വ്യോമസേന എയർഷോ കാണാൻ എത്തിയ 5 പേർ കുഴഞ്ഞുവീണ് മരിച്ചു

ഡൽഹിയിലെ റോഡുകളുടെ മോശമായ അവസ്ഥ ഉയർത്തി ബിജെപി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അതിഷിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും വിശദീകരണം.ഡൽഹി സർക്കാർ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു.

Story Highlights : Modi is ruling the country only for his friends; Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here