‘മലപ്പുറം ആരുടേയും മൂത്താപ്പാൻ്റെ സ്വത്തല്ല, അൻവർ രാഷ്ട്രീയത്തിന് അപമാനം’ : ടി കെ ഹംസ

പി വി അൻവർ എംഎൽഎക്കെതിരെ സിപിഐഎം നേതാവ് ടി കെ ഹംസ. അൻവറിന് ന്യായമായ ഒരു കാര്യവും പറയാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിനും ലീഗിനും വേണ്ടാത്തതിനാൽ അൻവർ ചെന്നൈയിലേക്ക് പോയി. അൻവറിന് അന്തസ് വേണം. രാഷ്ട്രീയത്തിന് അൻവർ അപമാനമാണ്.
98 എംഎൽഎ മാർക്കും ഇല്ലാത്ത അഭിപ്രായമാണ് അൻവറിനെന്ന് അദ്ദേഹം വിമർശിച്ചു. നിലമ്പൂരിൽ നടക്കുന്ന സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വർണ്ണക്കടത്തുകാരെ പിടിക്കരുതെന്നാണോ അൻവറിന്റെ നിലപാടെന്നും കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ന്യായമായ ഒരു കാര്യവും എംഎൽഎക്ക് പറയാൻ കഴിഞ്ഞിട്ടില്ല.
അൻവറിന് ഒറ്റ പ്രശ്നം മാത്രം. സ്വർണ്ണക്കടത്ത് കാരനെ പിടിക്കുന്നു. അവരെ പിടിക്കരുതെന്നാണോ അൻവറിന്. കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ? മലപ്പുറം ഇവരുടെ മൂത്താപ്പാൻ്റെ സ്വത്തല്ല. സഖാവ് ഇ എംഎസ് ഉണ്ടാക്കിയതാണ്.”- ടി കെ ഹംസ പറഞ്ഞു.
Story Highlights : T K Hamsa Against PV Anar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here