ലീഡ് വീണ്ടെടുത്ത് ബിജെപി, ഹരിയാനയിൽ ബിജെപി മുന്നിൽ, എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി

ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.
ഹരിയാനയിലെ ലീഡ് നില
കോൺഗ്രസ് 36
ബിജെപി 49
ഐഎൻഎൽഡി 03
ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപിക്ക് തിരിച്ചടിയായിരുന്നു. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ തന്നെ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിൽ ബിജെപി തിരിച്ചുവന്നു. ജമ്മു കാശ്‌മീരിൽ മുൻതൂക്കം നാഷണൽ കോൺഫറൻസിന് ഉണ്ട്, ബിജെപി രണ്ടാമതാണ് നിലവിൽ. ഇവിടെ സ്വതന്ത്രർ നിർണായകമാകും എന്നാണ് വിലയിരുത്തൽ.
Story Highlights : Hariyana Elections 2024 live update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here