ജമ്മു കശ്മീരിൽ സർക്കാർ രൂപീകരണ നീക്കങ്ങളിലേക്ക് കടന്ന് ഇന്ത്യ സഖ്യം; നിയമസഭകക്ഷി യോഗം നാളെ
ഉജ്ജ്വല വിജയം നേടിയ ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണ നീക്കങ്ങളിലേക്ക് കടന്ന് ഇന്ത്യ സഖ്യം. നിയമസഭകക്ഷി യോഗം നാളെ ചേരുമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സംസ്ഥാന പദവി തിരികെ ലഭിക്കുന്നതിനാകും പ്രഥമ പരിഗണനയെന്നും ഒമർ അബ്ദുള്ള പറഞ്ഞു. കോൺഗ്രസ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.
മന്ത്രി സഭ രൂപീകരണത്തിൽ ദേശീയ നേതൃത്വം തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കര പറഞ്ഞു. ഇതിനിടെ സർക്കാരിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്ന് മുഹമ്മദ് യൂസഫ് തരിഗാമി 24 നോട് പറഞ്ഞു.
മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള യുടെ പേര്, നാഷണൽ കോൺഫ്രൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചെങ്കിലും പാർട്ടി യുടെ നിയുക്ത എം എൽ എ മാർ യോഗം ചേർന്ന് നേതാവിനെ ഔപചരികമായി തെരഞ്ഞെടുക്കണം. നാളെ 12 മണിക്ക് ശ്രീ നഗറിൽ എൻ സി യുടെ നിയമസഭ കക്ഷി യോഗം ചെരും. പിന്നാലെ ഇന്ത്യ സഖ്യത്തിന്റ യോഗമുണ്ടാകും. ശേഷം ഒമർ അബ്ദുള്ള ലെഫ്. ഗവർണറെ കാണും. ജമ്മുകശ്മീറിന്റ സംസ്ഥാന പദവി തിരികെ ലഭിക്കുന്നതിനാണ് മുൻഗണന എന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കി.
Story Highlights : Jammu Kashmir India Alliance Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here