കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഒമര്‍ അബ്ദുള്ള; സിപിഐഎമ്മിന്റെ തരിഗാമി മന്ത്രിയാകുമെന്ന് സൂചന

ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സത്യ പ്രതിജ്ഞ ബുധനാഴ്ച്ചക്ക് മുന്‍പെന്നു സൂചനയുണ്ട്. ഇന്ന് ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ സഖ്യകക്ഷികള്‍ ഒമര്‍ അബ്ദുള്ളക്കുള്ള പിന്തുണ കത്ത് കൈമാറിയിരുന്നു. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് മന്ത്രി പദം വാഗ്ദാനം ചെയ്തതായി സൂചന. ഉപമുഖ്യമന്ത്രി പദമില്ലെങ്കില്‍ മൂന്ന് ക്യാബിനട്ട് പദവി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. (Omar Abdullah stakes claim for government formation in Jammu and Kashmir)
ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ പദ്ധതിയില്‍ ഇന്ന് വൈകിട്ട് ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍, സഖ്യകക്ഷികള്‍ ഒമര്‍ അബ്ദുള്ളയെ പിന്തുണച്ച് കത്ത് നല്‍കി. മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള യെ ഔദ്യോഗികമായി തീരുമാനിച്ചു. എട്ടുമണിയോടെ രാജ് ഭവനില്‍ എത്തിയ ഒമര്‍ അബ്ദുള്ള, ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബുധനാഴ്ചയ്ക്ക് മുമ്പായി പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഉണ്ടാകും എന്നാണ് സൂചന.
ആം ആദ്മി പാര്‍ട്ടിയുടെ ഒരു അംഗവും, 4 സ്വതന്ത്രരും ഒമര്‍ അബ്ദുള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സഖ്യസര്‍ക്കാരിന്റെ അംഗ ബലം 54 ആയി. മുതിര്‍ന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ, ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതാണ് സൂചന. ഇക്കാര്യത്തില്‍ പാര്‍ട്ടി നയത്തിന് അനുസരിച്ചു സമയോചിതമായി തീരുമാനം എടുക്കുമെന്ന് സിപിഐഎം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറി ഗുലാം നബി മാലിക് 24 നോട് പറഞ്ഞു.
Story Highlights : Omar Abdullah stakes claim for government formation in Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here