‘കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയൊരംഗം കൂടി’; അഡ്രിയാൻ ലൂണയ്ക്ക് ആൺ കുഞ്ഞ് പിറന്നു
അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം കുഞ്ഞിനൊപ്പം നിൽക്കുന്ന ലൂണയുടെയും മരിയാനയുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. ആൺ കുഞ്ഞ് സാന്റീനോയെ വരവേൽക്കുന്ന മരിയാനക്കും ലൂണക്കും അഭിനന്ദനങ്ങൾ. കുടുംബത്തിന് എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു!’ -കേരളാ ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.
ലൂണക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് നിരവധി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തെത്തി. ബ്ലാസ്റ്റേഴ്സിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരമായാണ് ലൂണയെ കണക്കാക്കുന്നത്. 2021-22 ഐഎസ്എൽ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിനായി 55 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Story Highlights : Adrian luna parent of baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here