Advertisement

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: പരിക്കിനെ തുടർന്ന് ലൂണയ്ക്ക് സീസൺ നഷ്ടമായേക്കും

December 14, 2023
Google News 1 minute Read
Luna may miss the season due to injury

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ഈ സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ലൂണയുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം. താരമിപ്പോൾ മുംബൈയിൽ ആണുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമായതിനാൽ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Luna may miss the season due to injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here