പി സരിനെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഐഎം; സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ സരിന് പിന്തുണ

ഇന്ന് ചേര്‍ന്ന സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ പി സരിന് പിന്തുണ. സരിന്‍ പാലക്കാട് മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. അനുകൂല സാഹചര്യം മുതലെടുക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. സരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍ നടപടി.
നേരത്തെ, മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍ അടക്കമുളളവര്‍ സരിനോട് ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു പ്രതികരിച്ചിട്ടുണ്ട്.
Read Also: കോൺഗ്രസിനെതിരെ തുറന്നടിക്കാൻ പി.സരിൻ; പ്രതിരോധ തന്ത്രങ്ങൾ മെനയാൻ നേതൃയോഗം വിളിച്ച് കെപിസിസി
തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്ക് പൊയ് കൊണ്ടിരിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയാവസരമായാണ് സി.പി.ഐ.എം ഡോ.പി.സരിന്റെ വിമതനീക്കത്തെ കാണുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട്ടെ കോണ്‍ഗ്രസില്‍ പരക്കെ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് സി.പി.ഐ.എം നേരത്തെ കണക്ക് കൂട്ടിയിരുന്നതാണ്. ഡോ.പി.സരിനെ പോലൊരു നേതാവ് പരസ്യ വിമര്‍ശനത്തിന് തയാറാകുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടാണ് പി.സരിനെ ഒപ്പം കൂട്ടാനുളള സാധ്യത ആരായുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ ചില നേതാക്കളെയും സരിനോട് സംസാരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. സംസാരിച്ചവിവരം പരസ്യമാക്കുന്നില്ലെങ്കിലും നേതൃത്വം അത് തളളുന്നില്ല.
Story Highlights : CPIM to support P Sarin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here