Advertisement

ചോദ്യം ചെയ്തത് അവസരങ്ങൾ ചിലർക്ക് മാത്രം എന്ന കീഴ് വഴക്കത്തെ, പാർട്ടിയിൽ വിശ്വസിക്കുന്നു; ഡോ പി സരിൻ

October 16, 2024
Google News 2 minutes Read
pp

തന്റെ രാഷ്ട്രീയം കൊണ്ടോ തുറന്നു പറച്ചിൽ കൊണ്ടോ ബിജെപിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നില്ലായെന്ന് ഡോ പി സരിൻ. സ്ഥാനാർത്ഥിയെ അവതരിപ്പിക്കുമ്പോൾ വേണ്ടുന്ന സ്വീകാര്യതയാണ് ചർച്ചയുടെ ഗുണഫലമായി വേണ്ടത്, അതിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരേണ്ടതും.കഴിവുള്ള ഒരാൾക്ക് തന്നെ എല്ലാം കൊടുത്താൽ പ്രതിസന്ധി ഉണ്ടാകുമെന്നും പാർട്ടിയിൽ ഉറച്ചുവിശ്വസിക്കുന്നുവെന്നും പി സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ചോദ്യം ചെയ്തത് അവസരങ്ങൾ ചിലർക്ക് മാത്രം എന്ന കീഴ്വഴക്കത്തെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറ് ആണ്, സാധാരണക്കാരനായ പ്രവർത്തകൻ. പാർട്ടി സാധാരണക്കാർക്ക് നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം. നാളെകളിൽ മത്സരിക്കാൻ വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നതാണ് തങ്ങളുടെ അവസരം.രാഹുൽ എന്തുകൊണ്ട് വിജയിക്കില്ല എന്ന് പാർട്ടി മനസിലാക്കണമെന്നും പി സരിൻ തുറന്നടിച്ചു.

Read Also: പാലക്കാട് പുനഃപരിശോധന വേണം,അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല രാഹുൽ ഗാന്ധി ആയിരിക്കും ; ഡോ പി സരിൻ

എനിക്ക് എതിരെ നടപടി എടുത്താൽ ഇനി ശബ്ദം ഉയരുമോ എന്ന് തോന്നുന്നില്ല, എന്നാൽ നടപടി പേടിച്ച് മിണ്ടാതിരിക്കുന്നത് ശരിയല്ല, കോൺഗ്രസിലേക്ക് വന്നത് ആരും ക്ഷണിച്ചിട്ടില്ല അതുകൊണ്ട് വലിഞ്ഞുകയറി വന്നതാണോ എന്ന തോന്നൽ തനിക്കുണ്ട്… വേണമെങ്കിൽ ആട്ടി ഇറക്കട്ടെയെന്നും സരിൻ വ്യക്തമാക്കി.

പാർട്ടിക്ക് കുറച്ചു നാണം വേണം. രണ്ട് പദവിയൊന്നും പറ്റില്ല എന്ന് പറയണമായിരുന്നു, കത്ത്‌ കൊടുത്ത് ബോധ്യം വന്നതാണ് ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയായത്. സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

Story Highlights : Dr.p sarin against palakkad byelection congress candidate Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here